കട്ടൗട്ടുകൾ നീക്കം ചെയ്യാനുള്ള നടപടികളുമായി കളക്ടർ | *Kerala

2022-11-14 8,163

Pullavoor cutout should be removed, Kozhikode districts collector to Koduvally municipal corporation | പുള്ളാവൂരിലെ ലോകപ്രശസ്തമായ കട്ടൗട്ടുകള്‍ മാറ്റേണ്ടി വരും. ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍, കൊടുവള്ളി നഗരസഭയ്ക്ക് കീഴില്‍ വരുന്നതാണ് പുള്ളാവൂര്‍. അതുകൊണ്ട് അവരോട് ഇത് മാറ്റാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കട്ടൗട്ടുകള്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നും ആരോപിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. നേരത്തെ ഫിഫി അടക്കം ട്വീറ്റ് ചെയ്തതാണ് പുള്ളാവൂരിലെ ഫ്‌ളെക്‌സുകളെ കുറിച്ച്. ലയണല്‍ മെസ്സിയുടെ കട്ടൗട്ടുകള്‍ വെച്ചപ്പോള്‍ അര്‍ജന്റീനിയന്‍ മാധ്യങ്ങളെല്ലാം ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു.